Your Image Description Your Image Description

തിരുവനന്തപുരം: ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തെ തള്ളി മന്ത്രി ആർ ബിന്ദു. വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളിൽ നടത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കലാലയങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കും. സർക്കാർ നിലപാട് കലാലയങ്ങളുടെ മേധാവികളെ അറിയിക്കും.

വർഗീയ വിദ്വേഷത്തിനും സാമുദായിക സ്പർദ്ധയിലേക്കും നയിക്കുന്ന കാര്യങ്ങളോ പരിപാടികളോ അല്ല ക്യാമ്പസുകളിൽ നടത്തേണ്ടത്. മതനിരപേക്ഷത വളർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ക്യാമ്പസുകളിൽ എന്തൊക്കെ പരിപാടികൾ നടത്തണമെന്ന് വിസിമാർക്ക് പറയാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Posts