Your Image Description Your Image Description

കെല്‍ട്രോണിന്റെ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ്ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ് എന്നിവയാണ് കോഴ്‌സുകള്‍.

യോഗ്യത: പ്ലസ്ടു, ഡിഗ്രി. അവസാന തീയതി: ഓഗസ്റ്റ് എട്ട്. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍, ഓണ്‍ലൈന്‍ ജേര്‍ണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിത മാധ്യമപ്രവര്‍ത്തനം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, പബ്ലിക് റിലേഷന്‍സ്, പരസ്യമേഖല തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. അപേക്ഷകള്‍ കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജങ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9544958182.

Related Posts