കുവൈത്തിൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​നി വേ​ഗം കൂ​ടും

കുവൈത്തിൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​നി വേ​ഗം കൂ​ടും. കു​വൈ​ത്തി​ൽ 5-ജി ​അ​ഡ്വാ​ൻ​സ്ഡ് സാ​ങ്കേ​തി​ക വി​ദ്യ ആ​രം​ഭി​ച്ച​താ​യി ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഇ​ത് രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ന​വീ​ക​രി​ക്കു​ന്ന​തി​നും ഭാ​വി​യി​ലെ 6-ജി ​വി​ന്യാ​സ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​നു​മു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ 3 ജി.​ബി.​പി.​എ​സ് വ​രെ വേ​ഗ​ത​യും കു​റ​ഞ്ഞ ലേ​റ്റ​ൻ​സി​യും ന​ൽ​കു​ന്ന​താ​യി സി​ട്ര ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ത്ബി ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു.

ഇ​ത് ടെ​ലി​കോം മേ​ഖ​ല​യി​ലെ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​കും.ആ​ഗോ​ള​ത​ല​ത്തി​ൽ 5G അ​ഡ്വാ​ൻ​സ്ഡ് സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് കു​വൈ​ത്ത്. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും പ്രാ​ദേ​ശി​ക ഡി​ജി​റ്റ​ൽ ഹ​ബ്ബ് എ​ന്ന നി​ല​യി​ൽ അ​തി​ന്റെ സ്ഥാ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ലും കു​വൈ​ത്ത് ശ്ര​ദ്ധാ​ലു​വാ​ണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *