Your Image Description Your Image Description

തിരുവനന്തപുരം : കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം ഉണ്ടായത്. ഓഫീസ് റൂമിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി.

പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. കെട്ടിടത്തിനുള്ളില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

പൂവാറില്‍ നിന്നും നെയ്യാറ്റിന്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട കാരണംവ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *