Your Image Description Your Image Description

കളമശ്ശേരി കാർബൊറാണ്ടം കമ്പനിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ച സമീപത്തെ വീടുകൾക്ക് ആഗസ്റ്റ് 15 നുള്ളിൽ നഷ്ടപരിഹാര തുക കൈമാറാൻ തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ പത്തടിപ്പാലം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.
പ്രദേശവാസികളുടെ പ്രശ്നം മനസ്സിലാക്കി മന്ത്രി നടത്തിയ ഇടപെടലിലൂടെയാണ് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കഴിഞ്ഞത്.

കളമശ്ശേരി നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ നേരിട്ടെത്തി പരിശോധിക്കുകയും സംഭവിച്ച നഷ്ടത്തിന്റെ തോത് കണക്കാക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം തയ്യാറാക്കിയ പട്ടികയിൽ ഉള്ളവർക്ക് കേടുപാടുകൾക്ക് ആനുപാതികമായി തുക നൽകും. ആകെ 84 പേർക്കാണ് നഷ്ടപരിഹാരം നൽകുക.

കഴിഞ്ഞവർഷമാണ് കമ്പനിയിൽ പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറി മൂലം ഉണ്ടായ പ്രകമ്പനം കൊണ്ട് സമീപ പ്രദേശത്തെ വീടുകളിൽ കേടുപാടുകൾ സംഭവിക്കുകയായിരുന്നു.

യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കളമശ്ശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണൻ, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജ്‌, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts