Your Image Description Your Image Description

ഡൽ​ഹി: കരസേനയ്‌ക്ക് കരുത്തേകാൻ ഉപമേധാവിയായി ലെഫ്. ജനറൽ പുഷ്പേന്ദ്ര സിം​ഗ്. സൈന്യത്തിന്റെ പാരച്യൂട്ട് റെജിമെന്റിലെ ഉദ്യോ​ഗസ്ഥനായ ജനറൽ പുഷ്പേന്ദ്ര സിം​ഗ് ഓ​ഗസ്റ്റ് ഒന്ന് മുതൽ ഉപമേധാവിയായി അധികാരമേൽക്കും. ഇന്ത്യൻ സൈന്യത്തിൽ കഴിഞ്ഞ 35 വർഷത്തിലേറെയായി അദ്ദേഹം പ്രവർത്തിക്കുന്നു.

‌ലെഫ്റ്റനന്റ് ജനറൽ എൻഎസ് രാജ സുബ്രഹ്മണിയുടെ പിൻഗാമിയായി ലെഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്ര സിംഗ് നിയമിതനാകും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന ഒട്ടനവധി സൈനിക ഓപ്പറേഷനുകളുടെ ഭാ​ഗമാകാൻ പുഷ്പേന്ദ്ര സിം​ഗിന് സാധിച്ചിട്ടുണ്ട്.

Related Posts