Your Image Description Your Image Description

കോഴിക്കോട്: കപ്പലണ്ടി വിൽപ്പനയുടെ മറവിൽ ലഹരി വിൽപ്പന നടത്തുന്ന യുപി സ്വദേശികൾ അറസ്റ്റിൽ. ലക്നൗ സ്വദേശികളായ ദീപക് കുമാർ, വാസു എന്നിവരെയാണ് പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്.

കപ്പലണ്ടി കച്ചവടം എന്ന പേരിൽ കഞ്ചാവാണ് പ്രതികൾ വിറ്റിരുന്നത്. ബീച്ച്, ഹാർബർ, ഫുട്ബോൾ ടർഫുകൾ എന്നിവിടങ്ങളിൽ ഇവരെ സംശയകരമായ സാഹചര്യത്തിൽ കണ്ടതോടെ ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിക്കുകയായിരുന്നു.ഉത്തരേന്ത്യയിൽ നിന്നുമാണ് പ്രതികൾ ലഹരിവസ്തുക്കൾ  എത്തിച്ചിരുന്നത്. പ്രതികൾ താമസിക്കുന്ന പണിക്കർ റോഡിലുള്ള വാടക കെട്ടിടത്തിൽ നിന്നും 22.5 കിലോ കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *