Your Image Description Your Image Description

ബെംഗളൂരു: തീവണ്ടികളിൽ ടിക്കറ്റുകൾ തീർന്നതോടെ സ്വകാര്യ ബസുകളിൽ നിരക്കുയർത്തി. ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ തെക്കൻ ഭാഗത്തേക്കുള്ള ബസുകളിൽ സാധാരണ നിരക്കിനേക്കാൾ ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് മറ്റ് ദിവസങ്ങളിൽ 1250-1500 രൂപയായിരുന്നു നിരക്കെങ്കിൽ ഓണത്തോട് അടുത്ത ദിവസങ്ങളിൽ 2500-3000 രൂപയാണ് ഈടാക്കുന്നത്. ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രധാന തീവണ്ടികളിൽ ടിക്കറ്റ് തീർന്നിരിക്കുകയാണ്.

സെപ്റ്റംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസുകളിലാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇത്തവണ ഓണത്തിന് ഏറ്റവും കൂടുതൽ യാത്രാത്തിരക്ക് പ്രതീക്ഷിക്കുന്നത് ഈ ദിവസങ്ങളിലാണ്. മുൻ വർഷങ്ങളിലും ഓണക്കാലത്ത് സ്വകാര്യബസുകൾ മൂന്നിരട്ടി വരെ നിരക്ക് വർധിപ്പിച്ചിരുന്നു.

ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ എത്തുന്നത് ചെന്നൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമാണ്. ചെന്നൈയെ അപേക്ഷിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് തീവണ്ടി സർവീസുകളുടെ എണ്ണം കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts