Your Image Description Your Image Description

തിരുവനന്തപുരം : നെടുമങ്ങാട് ഓട്ടോറിക്ഷയിൽ കറങ്ങനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം റൂറൽ പൊലീസ് ഡാൻസാഫ് ടീം നടത്തിയ ലഹരി പരിശോധനയിലാണ് പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ , പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവർ പിടിയിലായത്.

ഇരുവരും സ്ഥിരമായി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പിന്നാലെ ഇവരെ പിടികൂടുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts