Your Image Description Your Image Description

ജയ്പൂര്‍: ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ് പോയിന്റ് ടേബിളില്‍ ഒന്നാമത്. മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 184 റണ്‍സ് പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. പഞ്ചാബിനായി പ്രിയാന്‍ഷ് ആര്യയും ജോഷ് ഇന്‍ഗ്ലിസും അര്‍ധ സെഞ്ച്വറി നേടി. പ്രിയാന്‍ഷ് 35 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ ഇന്‍ഗ്ലിസ് 42 പന്തില്‍ 73 റണ്‍സ് നേടി.

മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്ത് തന്നെ തുടരുന്നു. പഞ്ചാബിന് 19 പോയിന്റും മുംബൈയ്ക്ക് 16 പോയിന്റുമാണ് ഉള്ളത്. നേരത്തെ ടോസ് നഷ്ടമായി മുംബൈ ബാറ്റ് ചെയ്യുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 39 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുകളും അടക്കം 57 റണ്‍സ് നേടി. റിയാന്‍ റിക്കിള്‍ടണ്‍ 27 റണ്‍സും രോഹിത് ശര്‍മ 24 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 26 റണ്‍സും നമന്‍ ധിര്‍ 20 റണ്‍സും നേടി.പഞ്ചാബിന് വേണ്ടി മാര്‍ക്കോ യാന്‍സന്‍, വൈശാഖ് വിജയ് കുമാര്‍ , അര്‍ഷ്ദീപ് സിംഗ്, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മുംബൈയ്ക്ക് വേണ്ടി സാന്റ്‌നര്‍ രണ്ടും ബുംമ്ര ഒന്നും വീതം വിക്കറ്റുകള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *