Your Image Description Your Image Description

കൊച്ചി: എറണാകുളം സൗത്തിൽ പ്രവർത്തിച്ചിരുന്നു അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ്. ഉത്തരേന്ത്യക്കാരായ പെൺകുട്ടികൾ ഉൾപ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണാർക്കാട് സ്വദേശി അക്ബർ അലി, മുനീർ എന്നിവരാണ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഇവരും പിടിയിലായിട്ടുണ്ട്. ഇടപാടുകാരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്.

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം ലഹരി നൽകിയാണ് അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളും ഐടി പ്രോഫഷണലുകളും അടക്കം അക്ബർ അലിയുടെ വലയിൽ കുടുങ്ങിയെന്നും വിവരമുണ്ട്.ഇന്നലെ ഇടപ്പള്ളിയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ അക്ബർ അലിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അനാശാസ്യ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിക്കുന്നത്.

Related Posts