Your Image Description Your Image Description

കണ്ണൂരിൽ പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് എമ്പുരാൻ വ്യാജ പതിപ്പ് പിടികൂടി. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെൻ ഡ്രൈവിൽ ചിത്രത്തിന്റെ കോപ്പി പകർത്തി നൽകിയ ജീവനക്കാരി കസ്റ്റഡിയിലായി.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു. വെബ് സൈറ്റുകളിൽ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്യുകയും ഡൗൺലോഡ് ചെയ്യുന്നവർക്കെതിരെയും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *