Your Image Description Your Image Description

ഉത്തർപ്രദേശിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനോട് അച്ഛന്റെ ക്രൂരത.
റാംപൂരിൽ അച്ഛൻ കുഞ്ഞിനെ തല കീഴായി തൂക്കി നടന്നു. സ്ത്രീധനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. കുഞ്ഞിനെ പിടിച്ചുകൊണ്ട് നടക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടുപ്പെല്ലിന് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ലക്ഷം രൂപയും കാറുമാണ് റാംപൂർ സ്വദേശി സഞ്ജു സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്.

ഭാര്യയുടെ കുടുംബത്തെ സമ്മർദത്തിലാക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് അച്ഛന്റെ പ്രതികരണം.ഇയാൾ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യ സുമന്‍ പറഞ്ഞു. വിവാഹം നടന്നത് 2023ലാണെന്നും അന്ന് മുതല്‍ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയാണെന്നും സുമന്‍ പറഞ്ഞു. അതേസമയം സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Related Posts