Your Image Description Your Image Description

ച്ച്പി കമ്പനിയുടെ ലൈറ്റ് വെയ്റ്റ് ലാപ്‌ടോപ്പുകൾ ഇപ്പോൾ ട്രെൻഡിങ്ങാണ്. ജോലി ആവശ്യങ്ങൾക്കായും പഠനത്തിനും യാത്ര ചെയ്യുമ്പോഴും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളാണ് ഈ സ്ലിം വെയ്റ്റ് ഡിവൈസുകൾ. ഇന്റൽ കോർ അല്ലെങ്കിൽ എഎംഡി റൈസൺ പ്രോസസറുകൾ, വേഗതയേറിയ SSD സ്റ്റോറേജ്, 16GB വരെ റാം എന്നിവയാണ് ഈ ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകൾ.

എച്ച്പിയുടെ ലൈറ്റ് വെയ്റ്റ് ലാപ്പ്ടോപ്പുകൾ ഇതാ

എച്ച്പി 15s, 12th ജെൻ ഇന്റൽ കോർ i3-1215U ലാപ്‌ടോപ്പ്

8GB റാമും വേഗതയേറിയ 512GB SSD യും ഉള്ളതിനാൽ, ഈ ലാപ്ടോപ്പ് ഓഫീസ് ജോലിയും ബ്രൗസിങും വീഡിയോ കോളുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു. 33,990 ആണ് ലാപ്ടോപ്പിന്റെ ഇപ്പോഴത്തെ വില.

എച്ച്പി 15 എഎംഡി റൈസൺ 3 7320U ലാപ്ടോപ്പ്

4-കോർ റൈസൺ 3 7320U പ്രോസസറും 8GB LPDDR5 റാം എന്നീ സവിശേഷതകളുള്ള ഈ ലാപ്ടോപ്പ് ദൈനംദിന ഉപയോഗങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. 30,700 രൂപയാണ് ഈ ഡിവൈസിന്റെ വില.

എച്ച്പി ലാപ്‌ടോപ്പ് 15s, എഎംഡി റൈസൺ 55500U ലാപ്ടോപ്പ്

മൾട്ടിടാസ്കിംഗ്, ഓഫീസ് ടൂളുകൾ, മീഡിയ വർക്കുകൾ എന്നിവയ്ക്ക് അനുയോജ്യമായ ഡിവൈസ് ആണിത്. 6-കോർ പ്രോസസർ, 8GB റാം, 512GB SSD എന്നിങ്ങനെയാണ് ഈ ലാപ്ടോപ്പിന്റെ ഫീച്ചറുകൾ . ഇതിന്റെ വില 37,147 രൂപയാണ്

Leave a Reply

Your email address will not be published. Required fields are marked *

Related Posts