Your Image Description Your Image Description

പ​റ​വൂ​ർ: എ.​ടി.​എം കൗ​ണ്ട​റി​ലേ​ക്ക് സൈ​ക്കി​ൾ ക​യ​റ്റി മോഷണ ശ്രമം നടത്തിയ പ്രതികൾ പിടിയിൽ. ഇ​ള​ന്തി​ക്ക​ര ക​വ​ല​യി​ൽ
സ്വകാര്യ വ്യക്തി നടത്തുന്ന എടിഎം കൗണ്ടറിലായിരിക്കുന്നു സംഭവം. എടിഎം കുത്തിപ്പൊളിച്ചു പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നെന്നാണു പോലീസിന്റെ നിഗമനം. സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ച്ചു സൈ​റ​ൻ മു​ഴ​ങ്ങി​യ​തോ​ടെ പ്രതികൾ പേടിച്ച് സൈക്കിൾ എടിഎം കൗണ്ടറിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്. പ്രദേശവാസികൾ തന്നെ ആകാം കവർച്ചാ ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

പ്രതികൾ തലയിൽ മുണ്ട് ഇട്ടു മുഖം മറച്ചാണ് എടിഎം കൗണ്ടറിലേക്ക് പ്രവേശിച്ചത്. എ.​ടി.​എ​മ്മി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യോ പ​ണം മോ​ഷ്‌​ടി​ക്കു​ക​യോ ചെ​യ്‌​തി​ട്ടി​ല്ല. ടാറ്റ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തു സ്വകാര്യ വ്യക്തി നടത്തുന്ന എടിഎമ്മിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ.​ടി.​എം ഉ​ട​മ പു​ത്ത​ൻ​വേ​ലി​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സൈ​ക്കി​ൾ പൊ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts