Your Image Description Your Image Description

ഓണം കളറാക്കാൻ കുടുംബശ്രീ ഓൺലൈൻ ഉൽപ്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാർട്ട് ഒരുങ്ങുന്നു. ഓണാഘോഷത്തിനായുള്ള കുടുംബശ്രീ ഉത്പന്നങ്ങൾ ഒറ്റ ക്ലിക്കിൽ ഇനി വീട്ടിലെത്തും. ഓൺലൈൻ സ്റ്റോർ ആഗസ്റ്റ് ആദ്യവാരത്തോടെ പ്രവർത്തനം ആരംഭിക്കും.

ഇടുക്കി ജില്ലയിൽ നിന്ന് മാത്രം എൺപതോളം കുടുംബശ്രീ ഉൽപ്പന്നങ്ങൾ പോക്കറ്റ്മാർട്ടിൽ ലഭ്യമാകും. 799 രൂപ വരെ വിലയുള്ള ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റും ഈ പ്ലാറ്റ്ഫോമിൽ നിന്ന് ലഭിക്കും. ഉപ്പേരി, ശർക്കര വരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാല പൊടികൾ, അച്ചാറുകൾ തുടങ്ങി വിവിധ ഇനങ്ങൾ ഈ കിറ്റിൽ ഉൾപ്പെടുന്നു.

ആയിരത്തോളം ഉത്പന്നങ്ങൾ

ആദ്യഘട്ടത്തിൽ ജിഎസ്ടി രജിസ്‌ട്രേഷനുള്ള യൂണിറ്റുകളുടെ ആയിരത്തോളം ഉത്പന്നങ്ങളാണ് സ്റ്റോറിൽ ലഭ്യമാകുക. ജില്ലയിൽ നിന്നും ജി എസ് ടി രജിസ്‌ട്രേഷനുള്ള 16 യൂണിറ്റുകളുടെ ഉത്പന്നങ്ങളുണ്ട്. ജില്ലയിലെ എല്ലാ സി ഡി എസുകളും ഓണക്കിറ്റുകൾ തയ്യാറാക്കും. ഹോംമെയ്ഡ് ഉത്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവ കൂടാതെ കുടുംബശ്രീ സംരംഭങ്ങളായ ലഞ്ച് ബെൽ, ബഡ്‌സ്, കഫേ, കേരള ചിക്കൻ എന്നിവയും കെ ഫോർ കെയർ, ക്വിക്ക് സെർവ്, ഇ-സേവാ കേന്ദ്ര, കൺസ്ട്രക്ഷൻ യൂണിറ്റ് തുടങ്ങിയ സേവനങ്ങളും സ്റ്റോറിൽ ലഭ്യമാണ്.

ഏത് ജില്ലകളിൽ നിന്നും ഓർഡർ ചെയ്യാം

‘പോക്കറ്റ്മാർട്ട്’ ഓൺലൈൻ സ്റ്റോർ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺളോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=org.pocketmart.twa സംസ്ഥാനത്തെ ഏത് ജില്ലകളിൽ നിന്നുള്ള ഉത്പന്നങ്ങളും ഈ ആപ്പിലൂടെ ഓർഡർ ചെയ്യാം. ഉത്പന്നങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.

Related Posts