Your Image Description Your Image Description

ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമെന്ന് ഇറാൻ സൈന്യം. തങ്ങളുടെ മിസൈലാക്രമണത്തിന്‍റെയും ഇന്‍റലിജൻസിന്‍റെയും കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രയേലിനെതിരായ ആക്രമണം ഇറാൻ തുടരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. 838 പേർക്ക് പരിക്കേറ്റു. വീടുകളിൽ നിന്നും 5000 പേരെ ഒഴിപ്പിച്ചു. സെൻട്രൽ തെൽ അവീവിൽ കനത്ത നാശമുണ്ടായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ലയും ഇറാഖും രംഗത്തെത്തി. ഇറാൻ പരമോന്നത നേതാവിനെ ലക്ഷ്യം വെച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാൻ സൈനിക സഹായം ആവശ്യപ്പെട്ടില്ലെന്നും പൊതുവായ സഹകരണം തുടരുമെന്നും റഷ്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *