Your Image Description Your Image Description

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിലെ യുഎസ് എംബസി ജീവനക്കാരോട് സുരക്ഷതയിടത്തേക്ക് മാറാനാവശ്യപ്പെട്ട് യുഎസ്. യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നത് ഉറപ്പാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി പറയുന്നു.

” ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എല്ലാ യുഎസ് സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിതയിടത്തേക്ക് മാറണം. യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നതിനാവശ്യമായ കാര്യങ്ങള്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അപ്ഡേറ്റുകള്‍ അവരെ അറിയിക്കും”-എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ യുഎസ് എംബസി വ്യക്തമാക്കുന്നു. ഇതിനായി തയ്യാറാക്കിയ അപേക്ഷാ ഫോമും എംബസി പുറത്തുവിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *