ഇന്ത്യയിൽ സ്പാം കോളുകൾ തടയാൻ ടെലികോം വകുപ്പ് നടപടി തുടങ്ങി

അനധികൃത പ്രമോഷണൽ പ്രവർത്തനങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടതായി കണ്ടെത്തിയ 1.75 ലക്ഷം ഡയറക്ട് ഇൻവേർഡ് ഡയലിംഗ് (ഡിഐഡി)/ലാൻഡ്‌ലൈൻ ടെലിഫോൺ നമ്പറുകൾ വിച്ഛേദിച്ചതായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. സ്പാം കോളുകളും സൈബർ തട്ടിപ്പുകളും തടയുന്നതിനുള്ള ടെലികോം വകുപ്പിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നീക്കം. സഞ്ചാര്‍ സാത്തി പോർട്ടലിന്റെ ചക്ഷു മൊഡ്യൂളിൽ അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി), സ്പാം, വഞ്ചന കോളുകൾ എന്നിവയെക്കുറിച്ച് പൗരന്മാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു.

ട്രായിയുടെ പുതിയ അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരമാണ് ഈ നടപടി. ഇതിനായി, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ ഒരു ആന്റി-സ്പാം കാമ്പയിൻ ആരംഭിച്ചു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സഞ്ചാര്‍ സാഥി പോർട്ടൽ വഴിയാണ് ആളുകൾ ഈ നമ്പറുകളെക്കുറിച്ച് പരാതിപ്പെട്ടത്. ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു.

വ്യാജ മാർക്കറ്റിംഗ് കോളുകൾ വിളിക്കാൻ ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ, ഈ നമ്പറുകൾ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്നതായും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് വ്യക്തമാക്കി. സ്‍പാം കോളുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായ ചക്ഷു പോർട്ടൽ വഴി പൊതുജന പങ്കാളിത്തത്തോടെയാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ വലിയ നടപടി ആരംഭിച്ചത്. ഒന്നിലധികം പരാതികളെ തുടർന്ന്, അനധികൃത മാർക്കറ്റിംഗിനും വഞ്ചനയ്ക്കും ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഡയറക്ട് ഇൻവേർഡ് ഡയലിംഗ് (ഡിഐഡി), ലാൻഡ്‌ലൈൻ നമ്പറുകൾ ഡിഒടി കണ്ടെത്തി ബ്ലോക്ക് ചെയ്തു.

കൂടുതൽ അന്വേഷണത്തിൽ, 0731, 079,080 മുതലായ ടെലികോം ഐഡന്റിഫയറുകളിൽ നിന്ന് ദുരുപയോഗം ചെയ്തുകൊണ്ട് ധാരാളം സ്പാം കോളുകൾ വരുന്നതായി കണ്ടെത്തി. പിആർഐ, ലീസ്‍ഡ് ലൈൻ, ഇന്റർനെറ്റ് ലീസ്‍ഡ് ലൈൻ, എസ്ഐപി, ഐപിഎൽസി തുടങ്ങിയ വ്യാജ കോളുകൾ ചെയ്യുന്നവർ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി. പൊതുജന സഹായത്തോടെ, ഈ നമ്പറുകൾ യുസിസിയുടെ കീഴിൽ ചക്ഷു പോർട്ടലിൽ റിപ്പോർട്ട് ചെയ്തു. ഇത്തരം ടെലികോം ഉറവിടങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനായി ക്രൗഡ് സോഴ്‌സ്ഡ് ഡാറ്റ നിരന്തരം വിശകലനം ചെയ്യുന്നുണ്ടെന്ന് ഡിഒടി ഉറപ്പുനൽകുകയും വിശദമായ അന്വേഷണത്തിനായി ഡിഒടിയുടെ ഫീൽഡ് ഓഫീസുകളായ ലൈസൻസ്ഡ് സർവീസ് ഏരിയകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All