Your Image Description Your Image Description

ഇ​ന്ത്യ​യു​ടെ ആ​ദ്യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് ഇ​ന്ന് ഇം​ഗ്ല​ണ്ടി​ൽ തു​ട​ക്ക​മാ​കും. യു​വ​ത​ല​മു​റ​യി​ലെ താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​രം വൈ​കു​ന്നേ​രം 3.30ന് ​ആ​രം​ഭി​ക്കും.പു​തി​യ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഇം​ഗ്ല​ണ്ട് ടീ​മി​നെ ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്‌​റ്റോ​ക്‌​സാ​ണ് ന​യി​ക്കു​ന്ന​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് 2025-27 സീ​സ​ണി​ലെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ദ്യ​മ​ത്സ​രം​കൂ​ടി​യാ​ണി​ത്.

മ​ത്സ​ര​ത്തി​ന് ര​ണ്ട് ദി​വ​സം മു​മ്പെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട് ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ ബെ​ൻ സ്റ്റോ​ക്സ്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടെ​സ്റ്റ് ബാ​റ്റ​ർ​മാ​രി​ലൊ​രാ​ളാ​യ ജോ ​റൂ​ട്ട് ന​ങ്കൂ​ര​മി​ട്ടാ​ൽ ഇ​ന്ത്യ​ക്ക് കാ​ര്യ​ങ്ങ​ൾ ബു​ദ്ധി​മു​ട്ടാ​വും. ആ​ക്ര​മ​ണോ​ത്സു​ക ബാ​റ്റി​ങ് കാ​ഴ്ച​വെ​ച്ച് മ​ത്സ​രം പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇം​ഗ്ല​ണ്ട് പ​രീ​ക്ഷി​ച്ചു വി​ജ‍യി​ച്ച ബാ​സ്ബാ​ൾ ശൈ​ലി​ക്ക് അ​നു​കൂ​ല​മാ​യ ച​രി​ത്ര​മ​ല്ല ഹെ​ഡി​ങ്​​ലി​യി​ലേ​ത്. പേ​സ് ബൗ​ളി​ങ് ഓ​ൾ റൗ​ണ്ട​റാ​യ നാ​യ​ക​ൻ സ്റ്റോ​ക്സും സം​ഘ​വും ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന്റെ ന​ട്ടെ​ല്ലൊ​ടി​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. അ​തി​നാ​യി വെ​റ്റ​റ​ൻ ക്രി​സ് വോ​ക്സി​നെ​യും മ​റ്റു പേ​സ​ർ​മാ​രാ‍യ ബ്രൈ​ഡ​ൻ കാ​ഴ്സെ​യെ​യും ജോ​ഷ് ട​ങ്ങി​നെ​യും ഒ​രു​ക്കി നി​ർ​ത്തി​യി​ട്ടു​ണ്ട്. കൂ​ടെ യു​വ സ്പി​ന്ന​ർ ഷു​ഐ​ബ് ബ​ഷീ​റും.ക​ണ​ക്കെ​ടു​ത്താ​ൽ ഇം​ഗ്ല​ണ്ടാ​ണ് മു​ന്നി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം പ​ട്ടോ​ഡി ട്രോ​ഫി പ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത് ഇ​ന്ത്യ​യി​ലാ​യി​രു​ന്നു. ആ​തി​ഥേ​യ​ർ 4-1ന് ​ജ​യി​ച്ചു. അ​തി​നു ശേ​ഷം ടെ​സ്റ്റി​ൽ പ​ക്ഷേ, ഇ​ന്ത്യ​യു​ടെ ക​ഷ്ട​കാ​ല​മാ​യി​രു​ന്നു. ന്യൂ​സി​ല​ൻ​ഡി​നോ​ടും ആ​സ്ട്രേ​ലി​യ​യോ​ടും നാ​ണം​കെ​ട്ടു. 2025ലെ ​ആ​ദ്യ ടെ​സ്റ്റ് പ​ര​മ്പ​ര കൂ​ടി​യാ​ണ് ഇ​ന്ത്യ​ക്കി​ത്.

ഇ​ന്ത്യ​ന്‍ സ്‌​ക്വാ​ഡ്: ശു​ഭ്മ​ന്‍ ഗി​ല്‍ (ക്യാ​പ്റ്റ​ന്‍), യ​ശ​സ്വി ജ​യ്സ്വാ​ള്‍, കെ.​എ​ല്‍. രാ​ഹു​ല്‍, ക​രു​ണ്‍ നാ​യ​ര്‍, ഋ​ഷ​ഭ് പ​ന്ത്, സാ​യ് സു​ദ​ര്‍ശ​ന്‍, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ര​വീ​ന്ദ്ര ജ​ദേ​ജ, ഷാ​ര്‍ദു​ല്‍ ഠാ​കു​ര്‍, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍, ധ്രു​വ് ജു​റെ​ല്‍, ആ​കാ​ശ് ദീ​പ്, അ​ര്‍ഷ്ദീ​പ് സി​ങ്, കു​ല്‍ദീ​പ് യാ​ദ​വ്, വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ര്‍, ഹ​ർ​ഷി​ത് റാ​ണ.

ഇം​ഗ്ല​ണ്ട് ഇ​ല​വ​ൻ: ബെ​ൻ സ്റ്റോ​ക്സ് (ക്യാ​പ്റ്റ​ൻ), സാ​ക് ക്രോ​ളി, ബെ​ൻ ഡ​ക്ക​റ്റ്, ഒ​ലി പോ​പ്പ്, ജോ ​റൂ​ട്ട്, ഹാ​രി ബ്രൂ​ക്ക്, ജാ​മി സ്മി​ത്ത്, ക്രി​സ് വോ​ക്സ്, ബ്രൈ​ഡ​ൻ കാ​ഴ്സെ, ജോ​ഷ് ട​ങ്, ഷു​ഐ​ബ് ബ​ഷീ​ർ.

Leave a Reply

Your email address will not be published. Required fields are marked *