Your Image Description Your Image Description

ഇടുക്കി : ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി 30ന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം.ബി.ബി.എസ്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ക്കുള്ള യോഗ്യത.

മെഡിസിനില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ക്ലിനിക്കല്‍ ഡിസിപ്ലിനുകളില്‍ എം.ഡി യോഗ്യതയുള്ളവര്‍ക്കും എം.ബി.ബി.എസും എച്ച്.ഐ.വി.മെഡിസിനില്‍ ഫെലോഷിപ്പും അല്ലെങ്കില്‍ പൊതുജനാരോഗ്യത്തില്‍ ഡിപ്ലോമയുമുള്ള മെഡിക്കല്‍ ഓഫീസര്‍, സേവന കാലയളവ് അനുസരിച്ച് ഏറ്റവും മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ ബിരുദം, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 299574

Leave a Reply

Your email address will not be published. Required fields are marked *