Your Image Description Your Image Description

ഡൽഹി: ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും അഭിമാനത്തോടെ മാതൃഭാഷയിൽ ലോകത്തെ നയിക്കാനുമുള്ള സമയമായെന്ന് അമിത് ഷാ. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അഷുതോഷ് അഗ്നി ഹോത്രിയുടെ ‘ മേം ബൂന്ദ് സ്വയം, ഖുദ് സാഗർ ഹൂം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇംഗ്ലീഷ് സംസാരിക്കുന്നത് നാണക്കേടാണെന്ന് തോന്നുന്നൊരു സമൂഹം വിദൂരമല്ലെന്നും അങ്ങനെയുള്ളവർക്കു മാത്രമേ മാറ്റം സാധ്യമാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം, നമ്മുടെ സംസ്കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാൻ ഒരു വിദേശ ഭാഷയും മതിയാകില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഒരിക്കൽ കൂടി, ആത്മാഭിമാനത്തോടെ പറയാം, നമ്മൾ നമ്മുടെ സ്വന്തം ഭാഷകളിൽ നമ്മുടെ രാജ്യത്തെ ഭരിക്കും, ലോകത്തെ നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *