
Iവാഹന മോഷണ സംഘം അടൂർ പോലീസിൻ്റെ പിടിയിലായി. ആലപ്പുഴ വെൺമണി സ്വദേശി ഉണ്ണി കാർത്തികേയൻ ഉൾപ്പെട്ട സംഘത്തെയാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണ് ഉണ്ണി കാർത്തികേയൻ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടത്തിയ വാഹന മോഷണ സംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 3.7 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അടൂർ ഡിവൈഎസ്പി വിനോദിൻ്റെ നിർദേശ പ്രകാരം അടൂർ എസ്എച്ച്ഒ ജിനുവിൻ്റെ നേതൃത്വത്തിലുള്ള ഡെൽറ്റ സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്
