Your Image Description Your Image Description

പൊങ്ങുവള്ളത്തിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ പറവൂർ ചാണിയിൽ സ്റ്റീഫന്റെ (റോക്കി-56) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നുദിവസം മുൻപ്, വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റർ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

മത്സ്യബന്ധന വകുപ്പിന്റെ രക്ഷാബോട്ടിൽ തോട്ടപ്പള്ളി തുറമുഖത്ത് കൊണ്ടുവന്ന മൃതദേഹം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തോട്ടപ്പള്ളി തീരദേശ പോലീസ് മേൽനടപടി സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Leave a Reply

Your email address will not be published. Required fields are marked *