Your Image Description Your Image Description

ജില്ലയിലെ വിദ്യാർഥികൾക്ക്  രാവിലെ ആറ് മണി മുതൽ വൈകിട്ട് ഏഴ് വരെ യാത്രാ കണ്‍സണ്‍ഷന്‍  നൽകാൻ തീരുമാനം.  വിദ്യാർഥികളുടെ യാത്ര കൺസഷനുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് യൂണിഫോമിൻ്റെയോ ഐ ഡി കാർഡിൻ്റെയോ അടിസ്ഥാനത്തിൽ കൺസഷൻ യാത്ര ചെയ്യാം.  യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങൾ, ടെക്നിക്കൽ എജ്യുക്കേഷൻ ബോർഡ്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്നിവടങ്ങളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ മേൽവിലാസം,  ജനനതീയതി, ഫോട്ടോ  അടക്കം രേഖപ്പെടുത്തിയിട്ടുള്ള സ്ഥാപനത്തിൻ്റെ ഐ ഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് മോട്ടോർ വാഹന വകുപ്പ് തരുന്ന കൺസഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഈ സ്ഥാപനങ്ങളുടെ മേധാവിയോ , മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കൺസഷൻ കാർഡിനായി സ്ഥാപനം സ്ഥിതി ചെയ്യുന്ന താലൂക്കിലെ  മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസിനെ വിദ്യാർഥികളുടെ ലിസ്റ്റുമായി  സമീപിക്കേണ്ടതാണ് എന്ന് ആർ ടി ഒ എ കെ ദിലു പറഞ്ഞു.

ഒരു വിദ്യാർഥിക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാവുന്ന പരാമവധി ദൂരം 40 കിലോ മീറ്ററാണ്. മിനിമം ചാർജ് ഒരു രൂപയും പരാമവധി ചാർജ് ആറ് രൂപയുമാണ്. കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായ പരിധി 27 വയസാണ് എന്നും ആർ ടി ഒ അറിയിച്ചു.

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ(ദുരന്ത നിവാരണം) സി പ്രേംജി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ  എ കെ ദിലു, ട്രാഫിക് പൊലീസ് സ്റ്റേഷൻ ഇൻസ്പെകടർ മണികുട്ടൻ, ആര്‍ ടി ഒ, റവന്യൂ  ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി സംഘടന, ബസുടമകള്‍, പാരലല്‍ കോളേജ് അസോസിയേഷന്‍, തുടങ്ങിയവരുടെ പ്രതിനിധികളും കെഎസ്ആര്‍ടിസി,  പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts