Your Image Description Your Image Description

ആമസോണ്‍ പ്രൈം വീഡിയോയുടെ ജനപ്രിയ പരമ്പര പഞ്ചായത്ത് സീസണ്‍ 4 സ്ട്രീംഗ് ആരംഭിച്ചു. വളരെയധികം ഫാന്‍ ഫോളോയിംഗുള്ള ഷോയുടെ നാലാം സീസൺ ജൂണ്‍ 24 മുതലാണ് ആമസോണ്‍ പ്രൈം വീഡിയോസില്‍ എത്തിയത്. ടിവിഎഫ് ആണ് ഈ പരമ്പര നിര്‍മ്മിക്കുന്നത്.

2020 ഏപ്രിൽ 3 നാണ് പ്രൈം വീഡിയോയിൽ ഈ ഷോ ആരംഭിച്ചത്. നാലാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ സന്തോഷിപ്പിച്ചാണ് അഞ്ചാം വാർഷത്തില്‍ സീരിസിന്‍റെ നാലാം സീസണ്‍ എത്തിയിരിക്കുന്നത്.

പഞ്ചായത്ത് സീസൺ 4ല്‍ ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ചന്ദൻ റോയ്, സാൻവിക, ഫൈസൽ മാലിക്, ദുർഗേഷ് കുമാർ, സുനിത രാജ്വാർ, പങ്കജ് ഝാ തുടങ്ങിയവരാണ് അഭിനേതാക്കള്‍. പഞ്ചായത്ത് സീസൺ 3 കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *