Your Image Description Your Image Description

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ സന്ദർശിച്ചത് തെറ്റെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് നേതൃത്വം പറഞ്ഞശേഷം രാഹുൽ പോകാൻ പാടില്ലായിരുന്നു. രാഹുലിന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്നും പിജെ കുര്യൻ പറഞ്ഞു.

പിജെ കുര്യന്റെ പ്രതികരണം….

രാഹുൽ മാങ്കൂട്ടത്തിൽ അങ്ങനെ ചര്‍ച്ച ചെയ്യാന്‍ പോകാൻ പാടില്ലായിരുന്നു. സ്ഥാനാർഥിയെ അംഗീകരിക്കാത്ത അൻവറിനെ യുഡിഎഫിന് വേണ്ട. ഏതു മുന്നണി അങ്ങനെ ഒരാളെ സ്വീകരിക്കും. അൻവറിന് രാഷ്ട്രീയ തിരിച്ചറിവില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകും.

 

Leave a Reply

Your email address will not be published. Required fields are marked *