Your Image Description Your Image Description

അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹത തുടരുന്നു. ഇന്ധന സ്വിച്ചുകള്‍ ഉള്‍പ്പെട്ട ത്രോട്ട് കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റി വച്ചതായി പറയുന്ന റിപ്പോര്‍ട്ട് യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്നില്ല. അന്വേഷണത്തിനെതിരെ പൈലറ്റുമാരുടെ സംഘടന കോടതിയെ സമീപിക്കും. അതേസമയം, വിമാനത്തിന് എഞ്ചിനും മറ്റു ഭാഗങ്ങള്‍ക്കും യാതൊരു യന്ത്രതകരാറും ഉണ്ടായിരുന്നില്ലെന്ന പ്രഥമിക അന്വേഷണ റിപ്പോർട്ട് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിത്സൻ സ്വാഗതം ചെയ്തു.

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് എയര്‍ ഇന്ത്യ സിഇഒ പ്രതികരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള നിഗമനങ്ങളും അവലോകനങ്ങളും സംശയങ്ങളുമടക്കം സിഇഒ തള്ളികളഞ്ഞു. ഇപ്പോള്‍ ഇത്തരം നിഗമനങ്ങളിൽ അല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും സമയബന്ധിതമായ എല്ലാ അറ്റകുറ്റപണിയും പൂര്‍ത്തിയാക്കിയിരുന്നുവെന്നും വിമാനത്തിന്‍റെ എഞ്ചിനോ വിമാനത്തിനോ മറ്റു യന്ത്രങ്ങള്‍ക്കോ യാതൊരു തകരാറും കണ്ടെത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ ഭാഗമാണ് പ്രധാനമെന്നും സിഇഒ ബെൽ വിത്സൻ പറഞ്ഞു.

Related Posts