Your Image Description Your Image Description

ഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ
റിപ്പോർട്ടിൽ നിർണ്ണായക വിവരങ്ങൾ. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിൽ നിന്നുള്ള വിശദാംശങ്ങളും പ്രാഥമിക റിപ്പോർട്ടിലുണ്ട്.

എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ, ഒരു സെക്കൻഡിനുള്ളിൽ ‘RUN’ ൽ നിന്ന് ‘CUTOFF’ ലേക്ക് ഒന്നിനുപുറകെ ഒന്നായി മാറി. പിന്നാലെ “എന്തിനാണ് നിങ്ങൾ കട്ട് ഓഫ് ചെയ്തത്?” എന്ന് പൈലറ്റ് ചോദിക്കുന്നത് കേൾക്കാം, സഹ പൈലറ്റ് “ഞാൻ ചെയ്തില്ല” എന്ന് മറുപടി നൽകുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിൽ നിന്നാണ് നിർണ്ണായ ശബ്ദരേഖകൾ ലഭിച്ചത്.32 സെക്കൻറ് മാത്രമാണ് വിമാനം പറന്നത്. അട്ടിമറിക്ക് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും രണ്ടാമത്തെത് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ഓരോന്നായാണ് ഓഫ് ചെയ്യപ്പെട്ടത്. RAT ആക്ടിവേഷൻ വിമാനത്തിന്റെ മുഴുവൻ ഉർജ്ജവും നഷ്ട്ടപെട്ടത് വ്യക്തമാകുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. റൺവേയിൽ നിന്ന് 0.9നോട്ടിക്കൽ മൈൽ ദൂരെ ആണ് നിലംപതിച്ചത്.

 

Related Posts