Home » Blog » kerala Max » അശുതോഷിനും സൗരവിനും ഇന്ന് നിർണായകം, ജാമ്യ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
w-412,h-232,croprect-2x0x1596x898,imgid-01m5bsw1ybsa31gkrb00j079wb,imgname-cjp-case-saurav-das-ashutosh-ranka-jantar-mantar-crime-branch-investigation-bail-cancelled-1792471336906

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ ആശുതോഷ് രങ്കയും സൗരവ് ദാസും സമർപ്പിച്ച ജാമ്യ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം കോടതി ഇന്നലെ രാത്രി തള്ളിയിരുന്നു. കസ്റ്റഡി കാലാവധി തീരുന്നതിനാൽ സിജെപി നേതാക്കളെ ഇന്ന് ദില്ലി സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. ഇന്നലെ രാത്രി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന സി ജെ പിയുടെ ആവശ്യം തേടി ദില്ലി ഹൈക്കോടതി തള്ളി. 2 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നടപടിക്കെതിരെയാണ് സി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തരമായി രാത്രിയിൽ വാദം കേൾക്കണമെന്നാണ് സി ജെ പി നിയമവിഭാഗത്തിന് നേതൃത്വം നൽകുന്ന രത്ന സിംഗ് ആവശ്യപ്പെട്ടത്. നീതി ഇനിയും വൈകാൻ പാടില്ലെന്നും ഹൈക്കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും രത്ന സിംഗ് എക്സിൽ കുറിച്ചിരുന്നു. എന്നാൽ ഇന്ന് രാത്രി ഹർജി പരിഗണിക്കില്ലെന്നും നാളെ കേൾക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *