Your Image Description Your Image Description

ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ അനുവദിച്ചു കിട്ടിയ ഛത്തീസ്ഗഡിലെ യുവാവിന് വന്നത് നിരവധി ഫോൺ കോളുകൾ. യുവാവിന് വിരാട് കോഹ്‌ലിയുടെയും എ ബി ഡിവില്ലിയേഴ്സിന്‍റെയുമെല്ലാം വിളികളെത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കുറച്ചു കാലം ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന് പുതിയ ഉപയോക്താവിന് അതേ നമ്പര്‍ സര്‍വീസ് പ്രൊവൈഡര്‍ അനുവദിച്ചപ്പോഴാണ് ഇങ്ങനെയൊരു അബന്ധം ഉണ്ടായത്.
പിന്നീട് നമ്പര്‍ രജത് പാട്ടീദാറിന് തന്നെ യുവാവ് തിരിച്ച് നൽകി.

ഇപ്പോഴിതാ തനിക്കുണ്ടായ മറ്റൊരു അനുഭവം പങ്കുവെക്കുകയാണ് ഇന്ത്യൻ താരം അശ്വിന്‍. ‘ഒരു അ‍ജ്ഞാത നമ്പറില്‍ നിന്ന് ന്യൂസിലന്‍ഡ് ഓപ്പണറും ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സഹതാരവുമായ ഡെവോണ്‍ കോണ്‍വെ ആണെന്ന് പറഞ്ഞ് വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. ആദ്യം ശരിക്കും കോണ്‍വെ തന്നെ ആണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ വിരാട് കോഹ്‌ലിയുടെ നമ്പര്‍ ചോദിച്ചപ്പോഴാണ് എനിക്ക് സംശയം തോന്നിയത്. ഒന്ന് ഉറപ്പുവരുത്താൻ കോഹ്‌ലി നല്‍കിയ ബാറ്റ് എങ്ങനെയുണ്ടെന്ന് കൂടി ചോദിച്ചു. അതിനയാള്‍ മറുപടി നല്‍കിയത് നല്ല ബാറ്റ് ആണെന്നായിരുന്നു. അതോടെ അത് കോണ്‍വെ അല്ലെന്ന് എനിക്കുറപ്പായി. കാരണം, കോണ്‍വെക്ക് കോഹ്‌ലി ഒരു ബാറ്റും ഇതുവരെ കൊടുത്തിട്ടില്ല’, അശ്വിൻ പറഞ്ഞു.

Related Posts