അ​ബൂ​ദ​ബി​യി​ല്‍ ജ​ന​സം​ഖ്യ 40 ല​ക്ഷം ക​ട​ന്നു

അ​ബൂ​ദ​ബി​യി​ല്‍ ജ​ന​സം​ഖ്യ 40 ല​ക്ഷം ക​ട​ന്നു. 2024ല്‍ ​ജ​ന​സം​ഖ്യ​യി​ല്‍ 7.5 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2024 അ​വ​സാ​ന​ത്തോ​ടെ എ​മി​റേ​റ്റി​ലെ ജ​ന​സം​ഖ്യ 41,35,985 ആ​യെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ജ​ന​സം​ഖ്യ​യി​ല്‍ 27.7 ല​ക്ഷം പു​രു​ഷ​ന്മാ​രും 13.7 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. ഇ​വ​രു​ടെ ശ​രാ​ശ​രി പ്രാ​യം 33 ആ​ണെ​ന്നും സ്റ്റാ​റ്റി​സ്റ്റി​ക്സ് കേ​ന്ദ്രം പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. താ​മ​സ​ക്കാ​രി​ല്‍ 54 ശ​ത​മാ​ന​ത്തി​ന്റെ​യും പ്രാ​യം 25 മു​ത​ല്‍ 44 വ​രെ​യാ​ണ്.

ബി​സി​ന​സി​നും നി​ക്ഷേ​പ​ത്തി​നു​മു​ള്ള മു​ന്‍നി​ര ആ​ഗോ​ള കേ​ന്ദ്ര​മാ​യി അ​ബൂ​ദ​ബി മാ​റി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ജ​ന​സം​ഖ്യ​യി​ല്‍ വ​ര്‍ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ജ​ന​സം​ഖ്യ​യി​ല്‍ 51 ശ​ത​മാ​നം വ​ര്‍ധ​ന അ​ബൂ​ദ​ബി​യി​ലു​ണ്ടാ​യി. 2014ല്‍ 27 ​ല​ക്ഷ​മാ​യി​രു​ന്നു എ​മി​റേ​റ്റി​ലെ പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും എ​ണ്ണം. ഇ​തി​നൊ​പ്പം സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യും എ​മി​റേ​റ്റ് കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *