Home » Blog » kerala Max » അഡ്വാൻസ്ഡ് ന്യൂറോ റീഹാബ് സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി
2

ആസ്റ്റർ മെഡ്‌സിറ്റിയിൽ ആരംഭിച്ച 'ആസ്റ്റർ പി.എം.ആർ – അഡ്വാൻസ്ഡ് ന്യൂറോ റീഹാബ് സെന്റർ' ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവ്വഹിക്കുന്നു. ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ശുഹൈബ് ഖാദർ, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ് എന്നിവർ സമീപം.

കൊച്ചി : രോഗങ്ങളോ പരിക്കുകളോ മൂലം പ്രയാസപ്പെടുന്ന രോഗികൾക്ക് ചലനശേഷിയും സ്വയംപര്യാപ്തതയും ആത്മവിശ്വാസവും തിരികെ നൽകുന്നതിനായി, പാരമ്പര്യ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ രീതികളും ആധുനിക ന്യൂറോ-റീഹാബിലിറ്റേഷൻ സാങ്കേതികവിദ്യകളും കോർത്തിണക്കി ‘ആസ്റ്റർ പി.എം.ആർ – അഡ്വാൻസ്ഡ് ന്യൂറോ റീഹാബ് സെന്റർ’ ആസ്റ്റർ മെഡ്‌സിറ്റി ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പുതിയ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  നിർവ്വഹിച്ചു.

“രോഗം ചികിത്സിച്ചു ഭേദമാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ചികിത്സാരംഗം; രോഗിയുടെ നഷ്ടപ്പെട്ട ചലനശേഷിയും സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വീണ്ടെടുത്തു നൽകുന്നതും അതിനൊപ്പം തന്നെ പ്രധാനമാണ്,” – ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഇത്തരം മികച്ച സംരംഭങ്ങൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റൊബോട്ടിക് ഗെയ്റ്റർ, ഹൈപ്പർബെയറിക് ഓക്സിജൻ തെറാപ്പി എന്നിവയ്ക്കൊപ്പം, കാർഡിയാക് എർഗോമീറ്റർ, ആർടിഎംഎസ് ആർ30 എന്നീ ആധുനിക സംവിധാനങ്ങളും കേരളത്തിൽ ആദ്യമായി ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കുകയാണ് ആസ്റ്റർ. ഇത് രോഗികൾക്ക് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് പുതിയ സാധ്യതകൾ തുറന്നുനൽകുന്നു.

ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ന്യൂറോ റീഹാബിലിറ്റേഷനിൽ ഇത് തുറന്നുനൽകുന്ന പുതിയ സാധ്യതകളെക്കുറിച്ചും സംസാരിക്കവെ, ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ ലീഡ് & സീനിയർ കൺസൾട്ടന്റ് ഡോ. കെ. എം. മാത്യു, റീഹാബിലിറ്റേഷൻ എന്നത് ചികിത്സയുടെ അവസാന ഘട്ടമല്ലെന്നും മറിച്ച് രോഗിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ തുടക്കമാണെന്നും വ്യക്തമാക്കി.

ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ്, ആസ്റ്റർ മെഡ്‌സിറ്റി സിഒ ഡോ. ശുഹൈബ് ഖാദർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി. ആർ. ജോൺ, ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ സീനിയർ കൺസൾട്ടന്റ് ഡോ. സക്കറിയ ടി. സക്കറിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *