Your Image Description Your Image Description

ഡല്‍ഹി: ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്‍ഡ്യ സഖ്യവുമായുള്ള ആംആദ്മി പാര്‍ട്ടിയുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.

‘വരുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കും. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ല. അത് കൊണ്ടാണ് ഞങ്ങള്‍ വിശാവദാര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചത്. പൊതുതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്‍ഡ്യ മുന്നണി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു സഖ്യവുമില്ല.’, അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Related Posts