അടുത്ത പാട്ട് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്.. വേടൻ

തന്റെ അടുത്ത പാട്ട് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആണെന്നും ‘പത്ത് തല’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് റാപ്പർ വേടൻ. പുതിയ ഗാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വേടന്‍. രാവണനെ കുറിച്ചുള്ള തന്‍റെ പുതിയ ഗാനം പുറത്തിറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞിരിക്കുന്നത്. ‘ഒരുപാട് റീസേർച്ച് ചെയ്‌തു ചെയ്യേണ്ട പാട്ടാണ് പത്ത് തല. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറങ്ങൂ. പത്ത് തലയാണ് ഇപ്പോൾ പ്രശ്നമായിക്കൊണ്ടിരിക്കുന്നത്. പാട്ട് ഇറങ്ങിയാൽ എന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഒക്കെ കണ്ടിരുന്നു’, വേടൻ പ്രതികരിച്ചു.

വരാനിരിക്കുന്ന തന്റെ പുതിയ ഗാനത്തിനെക്കുറിച്ച് വേടൻ അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തിയത്. ‘പത്ത് തല’ എന്നാണ് പുതിയ ​റാപ്പിന്റെ പേരെന്നും രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും വേടൻ പറഞ്ഞിരുന്നു. രാവണൻ ആണ് പാട്ടിലെ നായകനെന്നും പാട്ട് ഇറങ്ങിക്കഴിഞ്ഞ് കുറച്ച് പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ അഭിമുഖത്തിലും വേടൻ പറഞ്ഞിരുന്നു. ‘പത്ത് തല’ എന്ന ഗാനമാണ് ഇനി വരാനിരിക്കുന്നത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാൽ എന്നെ വെടിവച്ച് കൊല്ലുമോയെന്ന് ആൾക്കാർക്കറിയാം. രാവണനെക്കുറിച്ചുള്ള പാട്ടാണത്. കമ്പരാമായണത്തിൽ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്.

രാവണൻ ആണ് പാട്ടിലെ നായകൻ. ‘രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത്’, എന്നാണ് വേടൻ പറഞ്ഞത്. ‘മോണോ ലോവ’ എന്ന ഗാനമാണ് അവസാനമാണ് വേടന്റേതായി പുറത്തിറങ്ങിയിരുന്നത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ ‘മോണ ലോവ’യെ വിശേഷിപ്പിച്ചത്.

ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് മോണോ ലോവ. ലോകത്തെ ഏറ്റവും ആക്ടീവായ പര്‍വതവും ഇതാണ്. തന്‍റെ പ്രണയത്തെ മോണോലോവ അഗ്നി പര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്‍റെ വരികള്‍. ടൊവിനോ തോമസ് നായകനായി എത്തിയ നരിവേട്ട എന്ന സിനിമയിലും വേടൻ ഒരു ഗാനം ആലപിച്ചിരുന്നു. ‘വാടാ വേടാ’ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് വേടൻ തന്നെയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *