Your Image Description Your Image Description

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വൻ വാഗ്ദാനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒരു കോടി യുവജനങ്ങൾക്ക് ജോലിയും തൊഴിലവസരവും നൽകുമെന്ന് നിതീഷ് കുമാർ പറഞ്ഞു.

‘അടുത്ത അഞ്ച് വർഷത്തേക്ക് ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലികളും തൊഴിലവസരങ്ങളും നൽകിക്കൊണ്ട് 2020-25ലെ ദൗത്യം ഇരട്ടിയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് നേടുന്നതിനായി, സ്വകാര്യ മേഖലയിലും പ്രത്യേകിച്ച് വ്യാവസായിക മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിനായി ഒരു ഉന്നതതല സമിതി രൂപീകരിക്കുന്നു’ എന്ന് കുമാർ ‘എക്സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Related Posts