Your Image Description Your Image Description

മാവേലിക്കര: ചത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ എടുത്ത എഫ്ഐആർ പിൻവലിക്കാൻ ചത്തീസ്ഗഡ് സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ.
കേരള കോൺഗ്രസ് മാവേലിക്കരയിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജെയിസ് ജോൺ വെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. അനീഷ് താമരക്കുളം, തോമസ് കടവിൽ അലക്സാണ്ടർ, ഡി ജിബോയ്, പിസി ഉമ്മൻ,ഏബ്രഹാ പാറപ്പുറം,സിജു നെടിയത്ത് , എബി തങ്കച്ചൻ, സണ്ണി വാർപ്പുരയിൽ,അനസ് കൊച്ചാലും വിളയിൽ, ബാബു തോമസ്, സാജൻ നാടാ വള്ളി, എൻ ജെ സഖറിയ, കൃഷ്ണപിള്ള,സജി ബ്രദേഴ്സ്, ഏബ്രഹാം വാർപ്പുരയിൽ, മോഹൻ മാത്യു, തോമസ് കുര്യൻ,ഷാജി വലിയ വീട്ടിൽ, പ്രീയ ലാൽ,പ്രത്യാശ് ജോർജ് തോമസ്, വർഗീസ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു..

Related Posts