Your Image Description Your Image Description

ക്രിസ്ത്യൻ മത വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചു പോരുന്ന സെൻറ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനസ്ഥാപിക്കണമെന്ന് അൽമായ ശബ്ദം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.1956 മുതൽ 1996 വരെ ജൂലൈ മൂന്ന് കേരളത്തിൽ പൊതു അവധിയായിരുന്നു. 1996 ലാണ് സർക്കാർ ഈ അവധി പിൻവലിച്ചത്. പിന്നിടുമാറി മാറി വന്ന സർക്കാരുക്കളുടെ മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും ഇതു പരിഗണിച്ചിട്ടില്ല അൽമായ ശബ്ദം ചൂണ്ടിക്കാട്ടി.

എല്ലാ ക്രൈസ്തവ സഭ വിഭാഗങ്ങളും ജൂലൈ മൂന്ന് വിശുദ്ധ തിരുക്കർമങ്ങൾ നടത്തുന്ന പ്രാർത്ഥന ദിനമായി ആചരിക്കുന്നത് കണക്കിലെടുത്തും ക്രൈസ്തവ വിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് മതപരമായ അവരുടെ തിരുകർമ്മങ്ങളിൽ സംബദ്ധിക്കുവാൻ അവധി നൽകി സർക്കാർ സൗകര്യം നൽകണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ തീരുമാനമെടുത്തു ക്രൈസ്തവ സമൂഹത്തിൻ്റെ വിശ്വാസ താൽപര്യം സംരക്ഷിക്കുവാൻ മുൻകൈ എടുക്കണമെന്നും സെൻറ് തോമസ് ദിനത്തിൽ കേരളത്തിൽ അവധി അനുവദിക്കണമെന്ന പതിറ്റാ
ണ്ടുകളായുള്ള ആവശ്യത്തിനു മുന്നിൽ സർക്കാർ ഇനിയും കണ്ണടയ്ക്കരുതെന്നും അൽമായ ശബ്ദം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *