Your Image Description Your Image Description

കൊട്ടാരക്കര: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ (കെഫാഖ്) സംഘടിപ്പിച്ച വാർഷിക നാട്ടു കൂട്ടവരവ് “സ്പന്ദനം 2025” കൊട്ടാരക്കരയിൽ ആഹ്ലാദപൂർണ്ണമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം മുൻ എം.എൽ.എയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി. ഐഷാ പോറ്റി നിർവഹിച്ചു. കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

കേരള ക്രിക്കറ്റ് ലീഗ് കൊല്ലം ജില്ലാ കോർഡിനേറ്റർ രാജീവ് ടി. പിള്ളയെ സമ്മേളനത്തിൽ വെച്ച് അനുമോദിച്ചു. ടൈറ്റസ് ജോൺ, അരുൺരാജ്, ജോബിൻ പണിക്കർ (പ്രോഗ്രാം കൺവീനർ), കെഫാഖ് ട്രഷറർ അനിൽ കുമാർ. ആർ, ടിൻസി ജോബി, ബെന്നി ബേബി, സജി ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, ജോയിന്റ് സെക്രട്ടറി സിബി മാത്യു, ആശിഷ് ജോൺ, റിഞ്ചു അലക്സ്‌, ജോബി കൊട്ടാരക്കര എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഐഷാ പോറ്റി അവാർഡുകൾ നൽകി അനുമോദിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും, സംഗീത സായാഹ്നവും, സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രവാസി കുടുംബങ്ങൾക്കും നാട്ടിലേക്കുള്ള ബന്ധത്തിനും മാറ്റ് കൂട്ടിയ ഒരുമയും ആഘോഷവുമായിരുന്നു “സ്പന്ദനം 2025”.

Related Posts