Your Image Description Your Image Description

ചേർത്തല: രാമായണ മാസാചരണത്തിന്റെ ഭാഗമായി ചേർത്തല കടക്കരപ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി
ഭക്തർക്ക് വിസ്മയസായൂജ്യമായി.
രാമായണശ്ലോകങ്ങളെയും ദർശനത്തെയും അടിസ്ഥാനമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടാ യിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമാമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം. കടക്കരപ്പള്ളി കൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ ധാരാളം ഭക്തജനങ്ങളും എത്തിയിരുന്നു. പരമശിവനും ശ്രീരാമല ക്ഷ്മണന്മാരും രാവണനുമൊക്കെ മി നിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി.
ലോകത്ത് ഇതാദ്യമായി രാമായണം സചിത്രപ്രഭാഷണപരമ്പരയായി വിവിധ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്
ജിതേഷ്ജി എന്ന പത്തനംതിട്ട ജില്ലക്കാരനിലൂടെയാണ്

രാമായണത്തെ അധി കരിച്ചുള്ള സചിത്ര പ്രശ്നോത്തരിയും തത്സമയ സമ്മാനങ്ങളും
കൂടി തന്റെ സചിത്രപ്രഭാഷണത്തിൽ
ഉൾപ്പെടുത്തിയായിരുന്നു ജിതേഷ്ജിയുടെ നവ്യമായ ഈ അവതരണശൈലി.
കൊട്ടാരം ഭജനസമാജത്തിന്റെ നേതൃത്വത്തിൽ നട ത്തിയ യജ്ഞം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. രാമായണവി ചിന്തനത്തിന്റെ ഭാഗമായി നേര
ത്തേ നടന്ന രാമായണപാരായണ മത്സരം ദേവസ്വം പ്രസിഡന്റ് കെ. അനിൽകുമാർ വെമ്പള്ളി ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹായത്തോടെ കൊട്ടാരം തത്ത്വ മസി പരിപാലിക്കുന്ന നക്ഷത്രക്കാ വിൽ മന്ത്രി പി. പ്രസാദിന്റെ നേതൃ ത്വത്തിൽ വൃക്ഷവന്ദനത്തെത്തു ടർന്നാണ് രാമായണ വിചിന്തനം ഉദ്ഘാടനം ചെയ്തത്.

കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ധർമശാസ്താക്ഷേത്രത്തിൽ നടന്ന രാമായണവിചിന്തനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കടക്കരപ്പള്ളി ഭജനസമാജം പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി. ഹരിതാശ്രമം പാരിസ്ഥിതിക ഗു രുകുലം സ്ഥാപകൻ ഡോ. ജിതേ ഷജി രാമായണ പ്രശ്നോത്തരി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഡോ. പള്ളിക്കൽ സുനിലും ഏറ്റു മാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിതാ അയ്യ രും രാമായണവിചിന്തന പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് അനിൽകുമാർ വെമ്പള്ളിൽ, വൈസ് പ്രസി ഡന്റ് എൻ. ഗോപാലകൃഷ്ണൻനാ യർ, സെക്രട്ടറി ഡി. ചന്ദ്രൻ, സി.പി. കർത്ത, രാമചന്ദ്രൻനായർ, രാമചന്ദ്രപ്പണിക്കർ, രാധാകൃഷ്ണൻ, കെ എൻ. വിജയൻകുമാർ, രാജു കുരുവിപ്പാറ്റ്, പി. വിപിൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts