Home » Blog » kerala Max » ഇഞ്ചിയോൺ കിയ സോറെന്റോ ഡ്രൈവ് സംഘടിപ്പിച്ചു
IMG-20261103-WA0008

കൊച്ചി: പ്രമുഖ വാഹന ഡീലർഷിപ്പായ ഇഞ്ചിയോൺ കിയയുടെ നേതൃത്വത്തിൽ കിയ സോറെന്റോ ഡ്രൈവ് സംഘടിപ്പിച്ചു. കൊച്ചി നെട്ടൂരിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ നിന്ന് ആരംഭിച്ച ഡ്രൈവ്, ആലപ്പുഴ മാരാരിക്കുളത്തുള്ള ‘സന്താരി പേൾ ബീച്ച് റിസോർട്ടിലാണ്’ സമാപിച്ചത്.

സോഷ്യൽ മീഡിയയിലെ ജനപ്രിയ ഇൻഫ്ലുവൻസർമാരും ഉപഭോക്താക്കളും പങ്കെടുത്ത ഡ്രൈവിൽ, തീരദേശ പാതയിലൂടെ 42 കിലോമീറ്റർ ദൂരമാണ് വാഹനങ്ങൾ അണിനിരന്നത്. ഡ്രൈവിനോടനുബന്ധിച്ച് ഇഞ്ചിയോൺ കിയ കൈവരിച്ച നിർണ്ണായകമായ ഒരു നേട്ടത്തിന്റെ ആഘോഷവും ചടങ്ങിൽ നടന്നു.

ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തുനിന്നു മാത്രം 50,000 റീട്ടെയിൽ യൂണിറ്റുകൾ വിറ്റഴിക്കുന്ന ആദ്യ ഡീലർഷിപ്പ് എന്ന അപൂർവ്വ നേട്ടമാണ് ഇഞ്ചിയോൺ കിയ സ്വന്തമാക്കിയത്. നവംബർ മാസത്തിൽ ഇഞ്ചിയോൺ കിയയിൽ നിന്ന് പുതിയ വാഹനം സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാന പദ്ധതിയും പ്രഖ്യാപിച്ചു. നവംബറിൽ വാഹനം വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിയ്ക്ക് ‘ഐഫോൺ ഡുവോ’യും മറ്റൊരാൾക്കു ഇലക്ട്രിക് സ്‌കൂട്ടറും സമ്മാനമായി ലഭിക്കും.

ഫോട്ടോ ക്യാപ്ഷൻ: ഇഞ്ചിയോൺ കിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിയ സോറെന്റോ ഡ്രൈവിൽ പങ്കെടുത്തവരോടൊപ്പം ഇഞ്ചിയോൺ കിയ സീനിയർ വൈസ് പ്രസിഡന്റ് – ഓപ്പറേഷൻസ് & സർവീസ് റജി വർഗീസ്, സെയിൽസ് ഗ്രൂപ്പ് ഹെഡ് പ്രേംജിത് സോമൻ എന്നിവർ.

Leave a Reply

Your email address will not be published. Required fields are marked *