Home » Blog » kerala Max » ഉത്സവകാല വിപണി ലക്ഷ്യമിട്ട് മെറ്റ
IMG-20261028-WA0006

കൊച്ചി: ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലത്തെ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബ്രാൻഡുകളെ സഹായിക്കുന്ന പുതിയ മാർഗരേഖയുമായി മെറ്റ. ‘ഫെസ്റ്റീവ് ആക്സിലറേറ്റർ 2026: സിഎംഒ പ്ലേബുക്ക്’ എന്ന മാർഗരേഖയിൽ ഉപഭോക്തൃ പ്രവണതകളും ഡിജിറ്റൽ വിപണന തന്ത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ് നടത്തുന്ന പുതിയ ഉപഭോക്താക്കളിൽ 60 ശതമാനവും രണ്ടാം, മൂന്നാം നിര നഗരങ്ങളിൽ നിന്നുള്ളവരാണ്. വാങ്ങലിന് മുമ്പ് 86 ശതമാനം ഉപഭോക്താക്കളും സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങൾക്കായി പ്രചോദനം തേടുന്നു. ഉത്സവകാലത്ത് പകുതിയോളം ഉപഭോക്താക്കൾ ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രിയേറ്റർമാരെയും പിന്തുടരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിയേറ്റർ കണ്ടന്റ്, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ദീപാവലിക്ക് ശേഷമുള്ള വിവാഹ സീസൺ, ക്രിസ്മസ്, പുതുവത്സര വിൽപ്പന എന്നിവയിലും വളർച്ച നേടാൻ ബ്രാൻഡുകൾക്ക് കഴിയുമെന്ന് മെറ്റ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *