Home » Blog » Kerala » ഇന്ത്യ വിടാനുള്ള എഫ്.ആർ.ആർ.ഒ നോട്ടീസ്; നടൻ ഇമ്രാൻ ഖാന് നവംബർ രണ്ട് വരെ ഇന്ത്യയിൽ തുടരാം
IMRAN-KHAN-768x421

മുംബൈ: ഒക്ടോബർ 28-നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. നടൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നവംബർ രണ്ട് തിങ്കളാഴ്ചയിലേക്ക് മാറ്റി. കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഉത്തരവ് പ്രകാരമുള്ള സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.

 

അമേരിക്കൻ പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമുള്ള നടൻ, തനിക്കെതിരെയുള്ള എഫ്.ആർ.ആർ.ഒ നോട്ടീസിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്ത വാദം കേൾക്കുന്ന നവംബർ രണ്ടു വരെ നടനെതിരെ കടുത്ത നടപടികളൊന്നും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിക്ക് ഉറപ്പുനൽകി.

 

ഒക്ടോബർ 10-ന് മുംബൈയിൽ വോട്ടർ പട്ടികയിലെ എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിലാണ് ഇമ്രാൻ ഖാനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്സ് ആക്ടിലെ വകുപ്പുകൾ ചുമത്തി ഒക്ടോബർ 28-നകം രാജ്യം വിടാൻ എഫ്.ആർ.ആർ.ഒ നടനോട് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *