
മഞ്ഞപ്ര : കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തീരുമാനങ്ങൾ തിരുത്തുക. ഇന്ദിര ഗാന്ധി പെൻഷൻ പദ്ധതികളുടെ പേര് മാറ്റിയ മോദി സർക്കാർ തീരുമാനം പുനപരിശോധിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്രയിൽ പ്രതിഷേധ ജ്വാല നടത്തി. മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ നടന്ന പ്രതിഷേധ ജ്വാല ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുഭാഷ് ബാല ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന കോൺഗ്രസ് അംഗം കെ. സോമശേഖരൻ പിള്ള അധ്യക്ഷത .വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം സെബാസ്‌റ്റ്യൻ കൊട്ടേക്കാലി, സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം അജികുമാർ നെല്ലിപ്പിള്ളി, പഞ്ചായത്ത് മുൻ അംഗം ഡേവീസ് മണവാളൻ , നേതാക്കളായ ജോസൺ വി. ആൻറണി, ജോയ് അറയ്ക്ക, മാത്യൂസ് മഞ്ഞപ്ര, എം.ഇ സെബാസ്‌റ്റ്യൻ, എം.സി ഇട്ടിയച്ചൻ , വി . സി ബെന്നി, അലക്സ് ആൻ്റു,കെ. എ.സജി , ജോസ് തോട്ടക്കര, ബൈജുകൈതാരത്ത് , സോമൻ വാഴ് വേലിൽ എന്നിവർ പ്രസംഗിച്ചു.
ചിത്രം: വിവിധ പെൻഷൻ പദ്ധതികളുടെ പേര് മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽനടത്തിയ പ്രതിഷേധ ജ്വാല.
