Home » Blog » kerala Mex » ബന്ധപ്പെടാതെ കുഞ്ഞുണ്ടായെന്ന് യുവതി; തെളിവുകൾ നിരത്തിയിട്ടും ചുരുളഴിഞ്ഞത് വൻ രഹസ്യം
baby-leg-680x450

ഗർഭധാരണം സംബന്ധിച്ച അവകാശവാദങ്ങളും വ്യാജ തെളിവുകളും കോടതിയിലെത്തിയതോടെ അമേരിക്കയിലെ അരിസോനയിൽ ശ്രദ്ധേയമായ കേസിന് വിധിയായി. വ്യാജ ഗർഭധാരണവും പിതൃത്വവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച കേസിൽ റിയാലിറ്റി ഷോ താരമായ ക്ലേട്ടൺ എക്കാർഡിനെതിരെ പരാതി നൽകിയ ലോറ ഓവൻസിന് ഒരു മാസം തടവും ഏഴ് വർഷത്തെ പ്രൊബേഷൻ കാലാവധിയും കോടതി വിധിച്ചു.

‘ദ ബാച്ചിലർ’ റിയാലിറ്റി ഷോയുടെ 26-ാം സീസണിലെ താരമായ ക്ലേട്ടൺ എക്കാർഡിനെതിരെ 2023-ലാണ് ലോറ കേസ് ഫയൽ ചെയ്തത്. താൻ ഗർഭം ധരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ് ക്ലേട്ടണാണെന്നായിരുന്നു ആരോപണം. എന്നാൽ, ഇരുവരും തമ്മിൽ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും അതിനാൽ ഗർഭധാരണം സംഭവിക്കില്ലെന്നും ക്ലേട്ടൺ കോടതിയിൽ വാദിച്ചു. ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം, പിതൃത്വ പരിശോധനയ്ക്കുള്ള പണം അടച്ചതിന്റെ രസീതിന്റെ സ്ക്രീൻഷോട്ടും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു.

പിന്നീട് ഗർഭം അലസിയെന്ന് അവകാശപ്പെട്ട ലോറ കേസ് പിൻവലിച്ചു. എന്നാൽ, മാരികോപ്പ കൗണ്ടി അറ്റോർണി ഓഫിസ് നടത്തിയ ഏകദേശം ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ 2025 മേയിൽ വഞ്ചനാക്കുറ്റങ്ങൾ ചുമത്തി ഗ്രാൻഡ് ജൂറി ലോറക്കെതിരെ കുറ്റം ചുമത്തി. 2021-ൽ ഹ്രസ്വകാലം പ്രണയബന്ധത്തിലായിരുന്ന മറ്റൊരു പുരുഷനെതിരെ വ്യാജ ഗർഭധാരണ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് ഏഴ് ഗുരുതര കുറ്റകൃത്യങ്ങളിലും പിന്നീട് കുറ്റം ചുമത്തപ്പെട്ടു.ക്ലേട്ടണുമായി ബന്ധപ്പെട്ട പിതൃത്വ ഹിയറിങ്ങിനിടെ ലോറ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം. 2023 മേയ് മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ അൾട്രാസൗണ്ട് ചിത്രം തിരുത്തുകയും വ്യാജ ഗർഭധാരണ വിഡിയോ നിർമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതും കേസിൽ നിർണായകമായി. ഇതോടെയാണ് വ്യാജ ഗർഭധാരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ ശിക്ഷാവിധിയിലെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *