Home » Blog » kerala Max » മലയാളത്തിൽ മറ്റൊരു ഹൊറർ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു; ‘ബ്ലാക്ക്സ്ക്രിപ്റ്റ്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
3

പുതുമുഖങ്ങളായ ഹർഷ വർഗീസ്, ഹൃദ്യ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയുന്ന ‘ബ്ലാക്ക്സ്ക്രിപ്റ്റ്’ എന്ന ഹൊറർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. തരിയോട്, വഴിയെ, ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്, അന്തിമ ക്ഷണഗളു, എലിയന്‍ ജെനസിസ്: ബിയോണ്ട് ദ സ്റ്റാർസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രീകരണം ഉടൻതന്നെ ആരംഭിക്കുന്ന ചിത്രം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കുമെന്നും, അടുത്ത കൊല്ലം ആദ്യം റിലീസ് ചെയ്യുമെന്നും, പോസ്റ്റർ പങ്കിട്ട കൂടെ സംവിധായകൻ നിർമൽ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ട് സുഹൃത്തുക്കൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒരു നിഗൂഢമായ പുസ്തകം എത്തുന്നതും തുടർന്ന് നടക്കുന്ന ഭീതിജനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, അശ്വതി അനിൽ കുമാർ,  ആര്യ കൃഷ്ണൻ, ലാസ്യ ബാലകൃഷ്ണൻ, സാനിയ പൗലോസ്, ശാലിനി ബേബി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചനയും എഡിറ്റിംഗും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുൻ എരവിലാണ്. സംഗീതം: രഞ്ജിത് കെ. ആർ., അസോസിയേറ്റ് ക്യാമറ: ചേതൻ കെ., കല: ഹർഷ വർഗീസ്, ഷനീജ.

Social media post: https://www.instagram.com/p/De60cdPviAf

Leave a Reply

Your email address will not be published. Required fields are marked *