Home » Blog » kerala Max » വോട്ട് കൊള്ള: മഞ്ഞപ്രയിൽ കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
IMG-20261008-WA0024

മഞ്ഞപ്ര : വോട്ട് കൊള്ള നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി .

ജനാധിപത്യ രീതിയിൽ ഡൽഹിയിൽ പ്രതിഷേധിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് നൈറ്റ് മാർച്ച്നടത്തിയത്.വടക്കുംഭാഗം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ നൈറ്റ് മാർച്ച് ചന്ദ്രപ്പുരയിൽ സമാപിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജി സാജു, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരയ ഡേവീസ് മണവാളൻ , രാജു ഡേവീസ് , ജോൺസൺ എലിഞ്ഞേലി, ബിനോയ് പാറയ്ക്ക, ഷൈബി പാപ്പച്ചൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോമ്പിൻസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ് ബാലചന്ദ്രൻ അംഗങ്ങളായ ലീമ ബിനോയ് പാറയ്ക്ക, സരിത സുനിൽ ചാലാക്ക , സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ
ജോമോൻ ദേവസി , ബൈജു കോളാട്ടുകുടി, എം.ഇ സെബാസ്‌റ്റ്യൻ,സജി കല്ലറയ്ക്കൽ , ലാലു പുളിക്കത്തറ, കെ.സി പാപ്പച്ചൻ,എം.സി ഇട്ടിയച്ചൻ, ഒ. എൽ ആൻ്റണി, പൗലോസ് കീഴ്ത്തറ,വി. സി ബെന്നി, ബാബു പൂണോളി, കെ.പി ബൈജു എന്നിവർ പ്രസംഗിച്ചു.

ചിത്രം:  വോട്ട് കൊള്ള നടത്തി ജനാധിപത്യത്തെ അട്ടിമറിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ച് പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്യുന്നു.

ബിജി സാജു, ചെറിയാൻ തോമസ്, ഡേവിസ് മണവാളൻ , ബൈജു കോളാട്ടു കുടി, ടിനു മോമ്പിൻസ്, ജോൺസൺ എലിത്തേലി ,, ഷൈബി പാപ്പച്ചൻ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *