Home » Blog » kerala Max » ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ കൊച്ചിയിൽ രക്തദാന ക്യാമ്പുമായി സൂയസ്
IMG-20261005-WA0003

കൊച്ചി: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് സൂയസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ലൂർദ് ഹോസ്പിറ്റൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ.എസ്.എസ്.എസ്) എന്നിവയുമായി സഹകരിച്ച് കച്ചേരിപ്പടിയിലെ ഇ.എസ്.എസ്.എസ് കോൺഫറൻസ് ഹാളിലാണ് പരിപാടി നടന്നത്.

നാൽപ്പതിലധികം സൂയസ് ജീവനക്കാർ ക്യാമ്പിൽ സന്നദ്ധരായി രക്തം ദാനം ചെയ്തു. ലൂർദ് ഹോസ്പിറ്റലിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം രക്തശേഖരണത്തിന് നേതൃത്വം നൽകുകയും സുരക്ഷിതവും ചിട്ടയായതുമായ രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ജീവനക്കാരിലെ സാമൂഹിക പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുന്നതിനും, പതിവായി രക്തദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി സൂയസ് നടത്തിവരുന്ന ആരോഗ്യ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പരിപാടി വിജയകരമാക്കാൻ സഹകരിച്ച ലൂർദ് ഹോസ്പിറ്റൽ മെഡിക്കൽ ടീമിനും ഇ.എസ്.എസ്.എസ് അധികൃതർക്കും രക്തം ദാനം ചെയ്ത സൂയസ് ജീവനക്കാർക്കും സൂയസ് മാനേജ്മെന്റ് നന്ദി രേഖപ്പെടുത്തി.

അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് ആവശ്യമായ രക്തം സമയബന്ധിതമായി ലഭ്യമാക്കാൻ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകത ഇത്തരം കൂട്ടായ്മകൾ വീണ്ടും ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *