
മഞ്ഞപ്ര : എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് മഞ്ഞപ്ര പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിലെ 12 സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി റോജി എം .ജോൺ നിർവ്വഹിച്ചു. മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി എം വർഗീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജി സാജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരയ സുഭാഷ് ബാലചന്ദ്രൻ, ചിഞ്ചു ജിജോ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ചെറിയാൻ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബാസറ്റ്യൻ കൊട്ടേക്കാലി, ലീമ ബിനോയ്, അഡ്വ. എ.വി സൈമൺ, ടി. പി വേണു, രാജീവ് ഏറ്റിക്കര, പൊതു പ്രവർത്തകരായ സാജു കോളാട്ടുകുടി, രാജു ഡേവീസ് , ജോൺസൺ എലിത്തേലി , ബിനോയ് പാറയ്ക്ക,ജോഷി പടയാടൻ, ഷൈബി പാപ്പച്ചൻ, ജോമോൻ ദേവസി , ബൈജു കോളാട്ടുകുടി, സുരേഷ് ബാബു, ലാലു പുളിക്കത്തറ, ജോസൺ വി. ആൻറണി, കെ. സോമശേഖരൻ പിള്ള, കെ.സി പാപ്പച്ചൻ, ദിനു ജോർജ്, ചാക്കോച്ചൻ കിലുക്കൻ, ബൈജു കൈതാരത്ത് എന്നിവർ പ്രസംഗിച്ചു.
ചിത്രം:മഞ്ഞപ്രയിൽ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ കളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി റോജി എം ജോൺ നിർവ്വഹിക്കുന്നു.പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് സമീപം.
