
കൊച്ചി: ആഗോള സ്വർണ നിക്ഷേപത്തിൽ 2026-ലെ മൂന്നാം പാദത്തിൽ ഉണർവ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ഭൗതിക സ്വർണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഇടിഎഫ്) ഈ കാലയളവിൽ 211 ടൺ നിക്ഷേപമെത്തി. ഇതോടെ ആഗോള ഇടിഎഫ് സ്വർണ ശേഖരം റെക്കോർഡ് ഉയരമായ 4,256 ടണ്ണിലെത്തി. കേന്ദ്ര ബാങ്കുകളും മൂന്നാം പാദത്തിൽ 321 ടൺ സ്വർണം വാങ്ങി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 42 ശതമാനമാണ് വർധന. ആഗോള സ്വർണ ആവശ്യകതയുടെ മൂല്യം 22 ശതമാനം ഉയർന്ന് 188 ബില്യൺ ഡോളറിലെത്തി. അതേസമയം, ഉയർന്ന വിലയെ തുടർന്ന് ആഭരണ ആവശ്യകതയിൽ 17 ശതമാനം ഇടിവുണ്ടായി.
